പേരില്ലാത്ത കവിത
മാനം കറുക്കുന്നു, കാറു മറയുന്നു
വെള്ളിടി വെട്ടുന്നു, പേമാരി പെയ്യുന്നു
ചോരുന്ന വീടിന്റെ വാതിലടച്ചു ഞാൻ
പേടിച്ചരണ്ടു, പുതപ്പിൽ ചുരുളുന്നു
രാത്രി ഞാൻ ഞെട്ടിയുണരവേ, അട്ടഹാസം
ആരൊ വാതിലിൽ ചവിട്ടുന്നു
പാളികൾ തകരുന്നു, വെളിച്ചം ചിതറുന്നു
നിസ്സഹായനായി ഞാൻ നിൽക്കെ
ചുറ്റിലും നിന്നാവരാർത്തു വിളിക്കവേ
ലഹരിമഴയിൽ, താളം പിടിക്കവേ
വിളറിയ നിഴലുകൾക്ക് നീളം വെക്കവേ
എന്റെ ദേഹം കൊണ്ടവാരമ്മാനമാടവേ
* * *
ഉടലിൽ നിന്നിറ്റിറ്റു വീഴുന്ന രക്തത്തിൻ താളത്തിൽ
ഫാനിൽ നിന്നാടുന്ന നഗ്നതയുടെ ശൂന്യതയിൽ
തകർന്ന ജീവന്റെ മൃതിതാളത്തിൽ
ചിത്രഗുപ്തന്മാർ മാറി മാറി കണക്കെടുക്കുമ്പോൾ
അന്ത്യകൂദാശക്കായന്തകരെത്തുന്നു
പാപത്തിൻ ചില്ലിക്കാശിൻ കിഴികൾ നീട്ടുന്നു
കറുപ്പിൻ കൊടി നാട്ടി മരണമാചരിക്കുന്നു
നാടിന്റെ വാ കെട്ടി സ്ഥാനമുറപ്പിക്കുന്നു
* * *
ഒരു നാൾ, ഈ പാപത്തിൻ വിത്തുകൾ മുളക്കും
എന്റെ കണ്ണീരിലീ, കൊടികളുരുരുകും
എന്റെ നോട്ടത്തിലീ, മേടകളിടിയും
അന്നെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയും.
-സന്തോഷ്

7 Comments:
'ഒരു നാൾ, ഈ പാപത്തിൻ വിത്തുകൾ മുളക്കും
എന്റെ കണ്ണീരിലീ, കൊടികളുരുരുകും
എന്റെ നോട്ടത്തിലീ, മേടകളിടിയും
അന്നെന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിയും.'
അത്രേം കാലം നമ്മൾ ഉണ്ടാവുമോ? അതോ ഇനി ചത്തിട്ടാണോ പുഞ്ചിരിക്കേണ്ട്ത്?
:)
വായിച്ചു, നല്ലതായിട്ടുണ്ട്.
സന്തോഷ്,
വളരെ ഇഷ്ടപ്പെട്ടു.
--ഏവൂരാൻ
എല്ലാവർക്കും നന്ദി.
സൂ, കാത്തിരുന്നു കാണാം.
സ ന്തോ ഷ്.
നന്നായിരിക്കുന്നു.
അങ്ങനെയാവട്ടെ,
Nannayi
Post a Comment
<< Home