ഡീബാർ
എഞ്ചിനീറിങ്ങ് കോളേജിൽ, തേർഡ് സെമസ്റ്ററിന്റെ പരീക്ഷകൾ നടക്കുന്ന കാലം. അന്നു പരീക്ഷ Discrete Mathematical Structures ആയിരുന്നു. ജോഷി തുണ്ടുകടലാസു നോക്കി കോപ്പിയടിച്ചു കൊണ്ടിരുന്നതു, ടീച്ചർ കുറച്ചു കഴിഞ്ഞപ്പോൾ കണ്ടുപിടിച്ചു. ദേഷ്യത്തോടെ, ജോഷിക്കടുത്തു വന്നിട്ടു ടീച്ചർ
“എടൊ, താൻ ഡീബാർ എന്നു കേട്ടിട്ടുണ്ടൊ?”
നിഷ്കളങ്കനായി ജോഷി ഉത്തരം പറഞ്ഞു
“ഉവ്വു ടീച്ചർ, D യുടെ കോംപ്ലിമന്റല്ലേ?”

4 Comments:
:)
അതോ ഞങ്ങടെ കമന്റോ? -സു-
അതൊരു ബാറിന്റെ പേരല്ലേന്ന് ജോഷി ചോദിക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ടീച്ചറുടെ കഥയെന്തായേനേ?
ഇതാസ്വദിച്ചു :)
Post a Comment
<< Home