ഭസ്മാസുരൻ
ഭസ്മാസുരന്റെ കഥ കേട്ടിട്ടില്ലെ. കിട്ടിയ വരം പരീക്ഷിക്കാൻ ആദ്യം വരം കൊടുത്ത ശിവന്റെ തല തന്നെ try ചെയ്ത കഥ. അതു പോലെ ആണു മുരളീധരന്റെ കാര്യം. രാഷ്ട്രീയ ഭാവി എന്ന വരം കൊടുത്ത അച്ഛന്റെ പുക കണ്ടിട്ടെ, അങ്ങേർക്ക് സമാധാനമാകൂ. അതൊന്നു കഴിഞ്ഞാൽ കേരളം കുറച്ചു ശുദ്ധമാകും.

10 Comments:
നെഹൃുജി, ഇന്ദിരാജി, രാജീവ്ജി, ഞാൻജി, എന്റെ മോൻജി, കേരളം ......
നെഹ്രുജി
ഞാൻജി, എന്റെ മോൻജി...
അതു കലക്കി. ഞാൻജി.. <-- ചിരിക്കാനുള്ള വകയൊത്തു...!!
അച്ഛന്റെ തലക്ക് തന്നെ ചെരച്ച് പഠിക്കണം എന്ന ചൊല്ല് പോലെ, ഭസ്മാസുരൻ എന്താണാവോ ചെയ്തു കൂട്ടിയത്?
ഭസ്മാസുരൻ എന്ന പേരിന്റെ കഥയുമറിഞ്ഞാൽ കൊള്ളാം...
--ഏവൂരാൻ
ചുരുക്കം ഇങ്ങനെ..
ഭസ്മാസുരൻ കുറെ കാലം തപസ്സ് ചെയ്ത് ശിവനെ പ്രത്യക്ഷപ്പെടുത്തി. ചോദിച്ച വരം ഇതായിരുന്നു - ഞാൻ ആരുടെ ദേഹത്തിൽ (/ തലയിൽ) കയ്യ് വെച്ചാലും അത് ഭസ്മമായി മാറണം. ശിവൻ വേഗം വരം കൊടുത്തു. ഉടനെ അതു ടെസ്റ്റ് ചെയ്യണം എന്ന് തോന്നി, രാക്ഷസന്. അടുത്തു ശിവൻ മാത്രമേ ഉള്ളൂ. രാക്ഷസൻ പറഞ്ഞു, ഞാൻ ഭഗവാന്റെ തലയിൽ ടെസ്റ്റ് ചെയ്തു നോക്കട്ടെ, എന്ന്. ശിവൻ ഓടെടാ ഓട്ടം. ഇങ്ങനെയാണ് കഥ എന്നാണോർമ്മ.
ഓട്ടം കൊണ്ട് തീർന്നുവോ സന്തോഷേ? പിന്നെയല്ലേ നമ്മുടെ മോഹിനി എന്ന സുന്ദരിയുടെ വരവ്. മുഴുവൻ പറഞുകൊടുക്കൂ സന്തോഷ്.
ഞാനും ഒന്നു കുട്ടിയാവട്ടെ.
-സു-
ഭസ്മാസുരന് വരം കൊടുത്തത് ശിവനാണോ ബ്രഹ്മാവാണോ? ഒരു സംശയം.
ശിവൻ തന്നെ.
ക്ഷമിക്കണം സുനിൽ, ബാക്കി കഥ
ഇവിടെ വായിക്കൂ, ഇംഗ്ലീഷിൽ :-)
സന്തോഷ്, കഥ അറിയായ്കയല്ല. എന്നാലും കേൾക്കാനുള്ള സുഖം ഒന്നു വേറെത്തന്നെ ആണേ. -സു-
ശരി. ബാക്കി ഇങ്ങിനെ..
ശിവന്റെ പെടാപ്പാടു കണ്ട് പാവം തോന്നിയ വിഷ്ണു, മോഹിനിയുടെ രൂപത്തിൽ വഴിയിൽ വന്നു നിന്നു. സുന്ദരിയെ കണ്ട അസുരനു പിന്നെ അവളെ കെട്ടണമെന്നായി. മോഹിനി പറഞ്ഞു, വേറെയാരെയും കെട്ടില്ലായെന്നു തലയിൽ കൈ വെച്ചു സത്യം ചെയ്യൂ, എങ്കിലാകാം എന്നു. മോഹപരവശനായ പാവം രാക്ഷസൻ അതു പോലെ തന്നെ ചെയ്തു.
ശേഷം ചിന്ത്യം.
മോൻജിയുടെ കലാപരിപാടികളൊന്നും നടക്കുന്നില്ലെന്നു കണ്ട ഞാൻജി വരത്തിനായി സോണിയാദേവിയെ തപസ്സു ചെയ്തു. ഹൈക്കമാന്റത്തിന്റെ സാനുക്കളിൽ ഭൂതഗണങ്ങളുടെ വലയത്തിലായിരുന്ന സോണിയാദേവി ഞാൻജിയുടെ തപസ്സിൽ പ്രസ്സന്നയായില്ല.
കഥ ആരേലുമൊന്ന് തുടര്....
Post a Comment
<< Home